മണക്കായി കടവ് പാലം മുഖ്യമന്ത്രി സന്ദർശിച്ചു

പാലം ഉദ്​ഘാടനത്തിന് സജ്ജമായെങ്കിലും അപ്രോച്ച് റോഡി​ൻെറ ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വൈകുകയാണ് ഉരുവച്ചാൽ: നിർമാണം പൂർത്തിയായ മണക്കായി കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പ്രവൃത്തി ആരംഭിച്ച് വിവിധ കാരണങ്ങളാൽ അനിശ്ചിതമായി നീണ്ടപ്പോൾ മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് പാലം നിർമാണം പൂർത്തീകരിച്ചത്. പാലം ഉദ്​ഘാടനത്തിന് സജ്ജമായെങ്കിലും അപ്രോച്ച് റോഡി​ൻെറ ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വൈകുകയാണ്. ഇക്കാരണത്താൽ പാലത്തി​ൻെറ ഉദ്​ഘാടനവും നടന്നില്ല. മട്ടന്നൂർ നഗരസഭയെയും വേങ്ങാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഞ്ചരക്കണ്ടി പുഴക്ക് കുറുകെ നിർമിച്ച പാലം ഈ മേഖലയിൽ ഗതാഗത രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.