ഡെൻറൽ ക്ലിനിക്കുകൾ ഇന്ന് അടച്ചിടും

ഡൻെറൽ ക്ലിനിക്കുകൾ ഇന്ന് അടച്ചിടും പയ്യന്നൂർ: ആയുഷ് മന്ത്രാലയത്തിന്​ കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ ഇന്ത്യൻ മെഡിസിൻ (സി.സി.ഐ.എം) തീരുമാനിച്ച ആയുർവേദ സങ്കരചികിത്സ വിജ്ഞാപനത്തിനെതിരെ ഇന്ത്യൻ ഡൻെറൽ അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നടത്തുന്ന സമരത്തി​ൻെറ ഭാഗമായി ഡൻെറൽ ക്ലിനിക്കുകൾ വെള്ളിയാഴ്ച അടച്ചിട്ട് പ്രതിഷേധിക്കും. അടിസ്ഥാനപരമായി വൈരുധ്യമുള്ള ദന്തചികിത്സാ രീതികൾ കൂട്ടിക്കലർത്തുന്നതിനെ ശക്തമായി എതിർക്കുന്നതായി ഐ.ഡി.എ കോസ്​റ്റൽ മലബാർ ബ്രാഞ്ച് പ്രസിഡൻറ്​ ഡോ. സുധ സന്തോഷ്, സെക്രട്ടറി ഡോ. ടി. പ്രഭാത് എന്നിവർ അറിയിച്ചു. ആയുർവേദ ഡോക്ടർമാർക്ക് സങ്കീർണമായ ദന്ത ചികിത്സകൾ ചെയ്യുന്നതിനുള്ള അനുവാദം നൽകിയ നടപടി ആധുനിക ദന്തവൈദ്യ ശാസ്ത്രത്തി​ൻെറ അടിസ്ഥാന തത്ത്വങ്ങൾക്ക് നിരക്കാത്തതാണ്. നിയമത്തിലൂടെ സങ്കരചികിത്സാ രീതികൾ പ്രാവർത്തികമാക്കുന്നത് ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാണ്. പൊതുസമൂഹത്തെയും ചികിത്സ സംവിധാനങ്ങളെയും ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സർക്കാർ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ദേശവ്യാപകമായി എല്ലാ ഡൻെറൽ ക്ലിനിക്കുകളും അടച്ചിട്ട് പ്രതിഷേധിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.