പരിശീലനം പൂർത്തിയായി

തലശ്ശേരി: കണ്ണൂർ ഡയറ്റി‍ൻെറ നേതൃത്വത്തിൽ നടക്കുന്ന 'സ്മാർട്ട് ടീച്ചർ @സ്മാർട്ട് സ്കൂൾ' പ്രൈമറി സ്കൂൾ അധ്യാപകർക്കുള്ള െഎ.സി.ടി ഒന്നാംഘട്ട പരിശീലനം തലശ്ശേരി സൗത്ത് സബ് ജില്ലതലം പൂർത്തിയായി. മൂന്ന് ദിവസങ്ങളിലായി നടന്ന പരിശീലനം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.പി. ബീന ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡയറ്റ് ​െലക്ചറർ എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്മാർട്ട് സ്കൂൾ പദ്ധതിയെക്കുറിച്ച് എ. ഗോപാലകൃഷ്ണൻ വിശദീകരിച്ചു. സലിൻ കുമാർ, പ്രവിത്ത്, വിനീഷ് എന്നിവർ റിസോഴ്സ്പേഴ്സന്മാരായി പ്രവർത്തിച്ചു. തലശ്ശേരി സൗത്ത് ഉപജില്ല സമഗ്ര ശിക്ഷ ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ പി.ഒ. ശ്രീരഞ്ജ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.