നേതാക്കൾ പയ്യന്നൂരിലേക്ക്

പയ്യന്നൂർ: പ്രചാരണ ചൂടിന് ശക്തി പകരാൻ ഇടത്-വലത് നേതാക്കൾ പയ്യന്നൂരിൽ. വ്യാഴം, വെള്ളി ദിവസങ്ങളിൽ കേന്ദ്ര-സംസ്ഥാന നേതാക്കൾ പയ്യന്നൂരിലും പരിസരങ്ങളിലും സംസാരിക്കും. മന്ത്രി എം.എം. മണി വ്യാഴാഴ്​ച രാവിലെ 10ന് കരിവെള്ളൂർ പുത്തൂർ ക്ഷേത്ര മൈതാനിയിൽ സംസാരിക്കും. സി.പി.എം നേതാവ് എം.വി. ഗോവിന്ദൻ മാസ്​റ്റർ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പയ്യന്നൂർ ഷേണായി സ്ക്വയറിൽ സംസാരിക്കും. യു.ഡി.എഫ് സ്ഥാനാർഥികളൂടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം വ്യാഴാഴ്​ച യൂത്ത്​ലീഗ് സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പി, അഡ്വ. ഫൈസൽ ബാബു എന്നിവർ രാവിലെ 10ന്​ തായിനേരി പള്ളിഹാജി റോഡിൽ സംസാരിക്കും. രാവിലെ 10ന്​ എട്ടിക്കുളത്ത് നടക്കുന്ന യോഗത്തിൽ കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരൻ എം.പി സംസാരിക്കും. പാലക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ യൂത്ത്​ ലീഗ് നേതാവ് അഡ്വ. ഫൈസൽ ബാബു പ​​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.