എക്​സൈസ്​ കൺട്രോൾ റൂം തുടങ്ങി

ഇരിട്ടി: തദ്ദേശ തെരഞ്ഞെടുപ്പും ക്രിസ്മസ്, പുതുവത്സരാഘോഷവും പരിഗണിച്ച് വ്യാജമദ്യ വിതരണവും നിർമാണവും തടയുന്നതിന്​ എക്സൈസ് വകുപ്പി​ൻെറ നേതൃത്വത്തിൽ എൻഫോഴ്സ്മൻെറ്​ സ്പെഷൽ ഡ്രൈവ് എന്ന പേരിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് താലൂക്ക് തലത്തിൽ ആരംഭിച്ച കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുമെന്നും പൊതുജനങ്ങൾക്ക് നേരിട്ട് പരാതി അറിയിക്കാമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരിദാസൻ പാലക്കൽവീട് അറിയിച്ചു. എക്സൈസ് സർക്കിൾ ഓഫിസ്: 04902472205. ..........................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.