തളിപ്പറമ്പ് മത്സ്യമാര്‍ക്കറ്റിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം

തളിപ്പറമ്പ്: മത്സ്യമാര്‍ക്കറ്റിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുന്നു. തളിപ്പറമ്പ് ജുമാഅത്ത് കമ്മിറ്റി ട്രസ്​റ്റി​ൻെറ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റിൽ ആധുനിക രീതിയിലുള്ള പ്ലാൻറ്​ നിര്‍മിച്ചു. പരിസ്ഥിതി പ്രശ്‌നം രൂക്ഷമായ മാര്‍ക്കറ്റിൽ ദേശീയ പരിസ്ഥിതി പ്രശ്‌നപരിഹാര സമിതിയാണ് പ്ലാൻറ്​ ഒരുക്കിയത്. ആദ്യഘട്ടത്തില്‍ രണ്ട് ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാനുള്ള സൗകര്യമുണ്ട്. ദിവസേന അഞ്ച് ക്വിൻറല്‍ അറവുമാലിന്യവും ഹോട്ടല്‍ മാലിന്യവും കക്കൂസ് മാലിന്യവും ടാങ്കില്‍ നിക്ഷേപിക്കാം. 32 ലക്ഷം രൂപ ചെലവിലാണ് പ്ലാൻറ്​ നിര്‍മിച്ചത്. പുതുവര്‍ഷത്തില്‍ പ്ലാൻറ്​ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊറ്റിയാല്‍ കൃഷ്ണന്‍, പള്ളിപ്രം പ്രസന്നൻ, എ.കെ. ഭാസ്കരൻ, രാജൻ വേങ്ങാട്, എം. രജിത എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.