ആസ്ഥാനം ഉദ്ഘാടനം ഇന്ന്

കണ്ണൂര്‍: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷ​ൻ സംഘടനയുടെ ജില്ല ആസ്ഥാനം പുതിയ ബസ്​സ്​റ്റാൻഡ്​ കെട്ടിടത്തില്‍ മൂന്നാം നിലയില്‍ ബുധനാഴ്​ച വൈകീട്ട് നാലിന്​ സംസ്ഥാന പ്രസിഡൻറ്​ പി.എം.കെ. ബാവ ഉദ്ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 60 വയസ്സ്​ കഴിഞ്ഞ എല്ലാ വയോജനങ്ങള്‍ക്കും മാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍. പരിപാടിയോടനുബന്ധിച്ച് മൂന്നിന്​ സ്‌റ്റേഡിയം കോര്‍ണര്‍ പരിസരത്തുനിന്ന്​ വിളംബര ജാഥ നടത്തും. ഉദ്ഘാടന ചടങ്ങില്‍ ജില്ലതല മെംബര്‍ഷിപ് വിതരണവും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ്​ ചെല്ലൂര്‍ സജീവന്‍, സംസ്ഥാന വൈസ് പ്രസിഡൻറ്​ ബെന്നി എബ്രഹാം, ട്രഷറര്‍ മുഹമ്മദ് ശെരീഫ്, ജില്ല ജോ. സെക്രട്ടറി വി. സജീവന്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.