കർഷക സമരത്തിന് ഐക്യദാർഢ്യം

കണ്ണൂർ: കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ എൽ.ഐ.സി എംപ്ലോയിസ് യൂനിയ​ൻെറ നേതൃത്വത്തിൽ ഇൻഷുറൻസ് ജീവനക്കാർ ജില്ലയിലെ എൽ.ഐ.സി ഓഫിസുകൾക്കു മുന്നിൽ പ്രകടനവും പൊതുയോഗങ്ങളും നടത്തി. കണ്ണൂരിൽ നടന്ന യോഗത്തിൽ എൽ.ഐ.സി എംപ്ലോയിസ് യൂനിയൻ ജില്ല കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. ഡിവിഷനൽ ജോ. സെക്രട്ടറി കെ. ബാഹുലേയൻ, പി.കെ. സനിൽ, സി.സി. വിനോദ്, ടി. മണി, എം. സുധീർ കുമാർ എന്നിവർ സംസാരിച്ചു. തലശ്ശേരി ബ്രാഞ്ച് ഒന്നിൽ വി. വിജയകുമാർ ഉദ്ഘാടനം ചെയ്​തു, കെ. സുമേഷ് അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്രാഞ്ച് രണ്ടിൽ പി.കെ. മോഹനൻ ഉദ്ഘാടനം ചെയ്​തു. പി.പി. ദിനേശൻ അധ്യക്ഷത വഹിച്ചു. പി.വി. രാജീവൻ സംസാരിച്ചു. മട്ടന്നൂരിൽ സി.പി. സുധീർ ഉദ്​ഘാടനം ചെയ്​തു. എം. മനോജ്‌ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രൻ, കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ പി.കെ. രാജീവൻ ഉദ്​ഘാടനം ചെയ്​തു. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പയ്യന്നൂരിൽ കെ.വി. വേണു അധ്യക്ഷത വഹിച്ചു. കെ. രാജീവൻ ഉദ്ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.