Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2020 12:02 AM GMT Updated On
date_range 9 Dec 2020 12:02 AM GMTകർഷക സമരത്തിന് ഐക്യദാർഢ്യം
text_fieldsbookmark_border
കണ്ണൂർ: കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൽ.ഐ.സി എംപ്ലോയിസ് യൂനിയൻെറ നേതൃത്വത്തിൽ ഇൻഷുറൻസ് ജീവനക്കാർ ജില്ലയിലെ എൽ.ഐ.സി ഓഫിസുകൾക്കു മുന്നിൽ പ്രകടനവും പൊതുയോഗങ്ങളും നടത്തി. കണ്ണൂരിൽ നടന്ന യോഗത്തിൽ എൽ.ഐ.സി എംപ്ലോയിസ് യൂനിയൻ ജില്ല കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. ഡിവിഷനൽ ജോ. സെക്രട്ടറി കെ. ബാഹുലേയൻ, പി.കെ. സനിൽ, സി.സി. വിനോദ്, ടി. മണി, എം. സുധീർ കുമാർ എന്നിവർ സംസാരിച്ചു. തലശ്ശേരി ബ്രാഞ്ച് ഒന്നിൽ വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു, കെ. സുമേഷ് അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്രാഞ്ച് രണ്ടിൽ പി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.പി. ദിനേശൻ അധ്യക്ഷത വഹിച്ചു. പി.വി. രാജീവൻ സംസാരിച്ചു. മട്ടന്നൂരിൽ സി.പി. സുധീർ ഉദ്ഘാടനം ചെയ്തു. എം. മനോജ് അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രൻ, കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ പി.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പയ്യന്നൂരിൽ കെ.വി. വേണു അധ്യക്ഷത വഹിച്ചു. കെ. രാജീവൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story