മന്ത്രിയുടെ പ്രസംഗം ചട്ടലംഘനമല്ലെന്ന്​ എല്‍.ഡി.എഫ്

ചെറുപുഴ: വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ കഴിഞ്ഞദിവസം ചെറുപുഴയില്‍ നടത്തിയ പ്രസംഗത്തില്‍ ചട്ടലംഘനമില്ലെന്നു എല്‍.ഡി.എഫ് ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി. മീന്തുള്ളി, കോഴിച്ചാല്‍ ഭാഗങ്ങളില്‍ പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുക്കുകയും എസ്​റ്റിമേറ്റ്​ തയാറാക്കുകയും ചെയ്തിരുന്നു. ഇക്കാര്യം മന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. മന്ത്രി തെരഞ്ഞെടുപ്പുചട്ടം ലംഘിച്ചു, വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചു എന്നുകാട്ടി യു.ഡി.എഫ് ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പു കമീഷന്​ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.