സി.പി.എമ്മി​െൻറത്​ വർഗീയ ഭാഷ -–ഹമീദ്​ വാണിയമ്പലം

സി.പി.എമ്മി​ൻെറത്​ വർഗീയ ഭാഷ -–ഹമീദ്​ വാണിയമ്പലം ന്യൂമാഹി: ശക്തമായി നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം മറി കടക്കാൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംഘ്പരിവാറിനെ തോൽപ്പിക്കുന്ന വർഗീയതയാണ് സി.പി.എം പ്രചരിപ്പിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ന്യൂ മാഹി ടൗണിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഭൂമികയിൽ മതനിരപേക്ഷ രാഷ്​ട്രീയ ഭാഷ ഉന്നയിക്കുന്നതിന് പകരം സമുദായ ധ്രുവീകരണം ഉന്നമിട്ടുള്ള വർഗീയ ഭാഷയാണ് സി.പി.എമ്മി​ൻെറ നേതാക്കൾ ഉപയോഗിക്കുന്നത്. സ്വന്തം അണികൾ സംഘ്പരിവാറിലേക്ക് കൊഴിഞ്ഞുപോകാനും അതുവഴി സംഘ്പരിവാർ രാഷ്​ട്രീയം ശക്തിപ്പെടാനുമാണ് ഇത് ഉപകരിക്കുക. അഴിമതിയിലും പിൻവാതിൽ നിയമന വിവാദങ്ങളിലും മുങ്ങിക്കുളിച്ചിരിക്കുകയാണ് ഇടതു സർക്കാർ. മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന ആഭ്യന്തര വകുപ്പ് സംഘ്പരിവാറിനെ സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ അഞ്ചുവർഷവും കൈക്കൊണ്ടത്. സ്ത്രീപീഡകർക്കെതിരെ പോലും കർശനമായ നിയമ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ലെന്ന് വാളയാർ-പാലത്തായി സംഭവങ്ങൾ തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി സി.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. സി.ടി. സജിത് മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്, കെ.കെ. ബഷീർ, എൻ.കെ. പ്രേമൻ, പി.കെ.വി. സാലിഹ്, എൻ. റൈഹാന തുടങ്ങിയവർ സംസാരിച്ചു. എ.പി. അർഷാദ് സ്വാഗതവും പി.എം. അബ്​ദുന്നാസർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.