ബൈക്കിലെത്തിയ യുവാവ് വയോധികയുടെ സ്വർണമാല കവർന്നു

പഴയങ്ങാടി: ബൈക്കിൽ എത്തി യുവാവ് വയോധികയുടെ സ്വർണമാല കവർന്നു. അടുത്തിലയിലെ തറമ്മൽ കാർത്യായനിയുടെ കഴുത്തിൽ നിന്നാണ് രണ്ട് പവ​ൻെറ സ്വർണമാല കവർന്നത്. തിങ്കളാഴ്​ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കാർത്യായനിയുടെ മകന് പണം നൽകാനാണ് വന്നത് എന്ന വ്യാജേന വീടി​ൻെറ വരാന്തയിൽ കയറി കാർത്യായനിയുടെ മാല പൊട്ടിക്കുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടി എത്തുന്നതിനിടയിൽ യുവാവ് ബൈക്കിൽ രക്ഷപ്പെട്ടു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.