സി.പി.എം പരാജയ ഭീതിയിൽ; സമാധാനാന്തരീക്ഷം തകർക്കാൻ ഗൂഢശ്രമമെന്ന്​

ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലുടനീളം പ്രചാരണ സാമഗ്രികൾ നശിപ്പിച്ചും യു.ഡി.എഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും സമാധാനാന്തരീക്ഷം തകർന്ന് പ്രദേശത്ത് സംഘർഷം സൃഷ്​ടിച്ച് ജനങ്ങളിൽ ഭീതിയുണ്ടാക്കാനാണ് സി.പി.എം ശ്രമമെന്ന് യു.ഡി.എഫ് ചെയർമാൻ കെ.കെ. ബഷീറും കൺവീനർ എൻ.കെ. പ്രേമനും ആരോപിച്ചു. പരാജയഭീതിയിൽ വിറളിപിടിച്ച് അക്രമം നടത്താനാണ് സി.പി.എം നീക്കം നടത്തുന്നത്. സമാധാനപരമായി വോട്ടവകാശം രേഖപ്പെടുത്താനുള്ള സംവിധാനം തെരഞ്ഞെടുപ്പ് കമീഷനും പൊലീസും സ്വീകരിക്കണം. ഏഴാം വാർഡ് സ്ഥാനാർഥി യു.കെ. ശ്രീജിത്തിനെ വധിക്കുമെന്ന സി.പി.എം പ്രവർത്തകൻ പണിക്കാണ്ടി റിനിലി​ൻെറ ഭീഷണിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനും ന്യൂമാഹി പൊലീസിനും പരാതി നൽകി. 'ഇടതു മുന്നണിക്ക് ബന്ധമില്ല' ന്യൂമാഹി: ഏഴാം വാർഡായ മങ്ങാട് നടന്ന സംഭവവുമായി എൽ.ഡി.എഫിനോ സി.പി.എമ്മിനോ ഒരു ബന്ധവുമില്ലെന്നും ഇത്​ ബന്ധുക്കൾ തമ്മിലുണ്ടായ പ്രശ്നങ്ങൾ മാത്രമാണെന്നും സി.പി.എം ലോക്കൽ സെക്രട്ടറി സി.കെ. പ്രകാശൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.