പ്രതിഷേധ കൂട്ടായ്മ

ഇരിട്ടി: ഭീമ-കൊറേഗാവ് കള്ളക്കേസിൽ കുടുക്കി യു.എ.പി.എ ചുമത്തി ജയിലിലടച്ചവരെ അടക്കം മുഴുവൻ രാഷ്​ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കുക, യു.എ.പി.എ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ വിപ്ലവ ജനകീയ മുന്നണി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ നടന്ന പൗരാവകാശ പ്രവർത്തകൻ കെ. സുനിൽകുമാർ ഉദ്ഘാ​ടനം ചെയ്തു. കേളോത്ത് അബ്​ദുല്ല സ്വാഗതം പറഞ്ഞു. ലുക്മാൻ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. പോരാട്ടം കൺവീനർ ഷാൻറ ലാൽ, പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് പ്രഭാകർ എന്നിവർ സംസാരിച്ചു. നരേന്ദ്ര മോദി, കോർപറേറ്റ് ഭീമന്മാരായ ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരുടെ കോലം കത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.