അവകാശ പത്രികയുമായി വാരം ശാസ്​താംകോട്ടം കോളനിവാസികൾ

വാരം: 40 വർഷത്തിലേറെയായി പരിമിതമായ ഭൂമിയിൽ ദുരിതം പേറി ജീവിക്കുന്ന ശാസ്​താംകോട്ടം കോളനിവാസികൾ ഇത്തവണ അവകാശ പത്രികയുമായി രാഷ്​ട്രീയ മുന്നണികളുടെ മുന്നിലേക്ക്. കോളനിയിൽ പൊളിഞ്ഞുവീഴാറായ വീടുകൾ പുനർനിർമിക്കുക, ഇടുങ്ങിയ വഴികൾ വീതി കൂട്ടി ഇൻറർലോക്ക് ചെയ്യുക, വഴിവിളക്കുകൾ സ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോളനിവാസികൾ പ്രക്ഷോഭത്തിലാണ്. എന്നാൽ, ബന്ധപ്പെട്ടവരിൽ നിന്ന്​ അവഗണന മാത്രമാണ് നേരിട്ടത്. ഇത്തവണയെങ്കിലും ജയിച്ചുവരുന്നവർ തങ്ങളുടെ പ്രശ്​നങ്ങൾക്ക് പരിഹാരമുണ്ടാക്കിത്തരണമെന്ന നിർബന്ധത്തിലാണ് കോളനിവാസികൾ. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതി​ൻെറ ഭാഗമായി കല്ലേൻ ശൈലജ പ്രസിഡൻറായും കെ. റുബീന സെക്രട്ടറിയായും പ്രമോദ് ആരംഭൻ രക്ഷാധികാരിയായും കോളനി വെൽഫെയർ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. AVAKASA PATRIKA ..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.