പുരസ്കാര സമർപ്പണം

മട്ടന്നൂര്‍: സി.എം. ബാലകൃഷ്ണന്‍ നമ്പ്യാരുടെ സ്മരണക്ക്​ മട്ടന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രസമിതി, ശ്രീമഹാദേവ എജുക്കേഷനല്‍ ട്രസ്​റ്റ്​, ശ്രീശങ്കരവിദ്യാപീഠം, യൂനിവേഴ്‌സല്‍ കോളജ്, ക്ഷേത്ര ഐക്യവേദി, സി.എം. ബാലകൃഷ്ണന്‍ നമ്പ്യാര്‍ അനുസ്മരണവേദി, കെ.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഫൗണ്ടേഷന്‍ എന്നിവ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അര്‍ഹനായി. തിങ്കളാഴ്ച വൈകീട്ട്​ നാലിന്​ മട്ടന്നൂര്‍ ശ്രീശങ്കര വിദ്യാപീഠത്തില്‍ നടക്കുന്ന ചടങ്ങില്‍ കഥാകൃത്ത് ടി. പത്മനാഭന്‍ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന്​ സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. നഗരസഭ ഉപാധ്യക്ഷന്‍ പി. പുരുഷോത്തമന്‍ അധ്യക്ഷത വഹിക്കും. 20,001 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. വാര്‍ത്തസമ്മേളനത്തില്‍ സി.എച്ച്. മോഹന്‍ദാസ്, കെ. ശശീന്ദ്രന്‍, കൃഷ്ണകുമാര്‍ കണ്ണോത്ത്, പി. മോഹനന്‍, വി. ബാലകൃഷ്ണമേനോന്‍, എം. ശ്രീലത എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.