സ്ഥാനാര്‍ഥിയുടെ മരണം: തില്ലങ്കേരി ഡിവിഷനിലെ വോട്ടെടുപ്പ് റദ്ദാക്കി

കണ്ണൂർ: തില്ലങ്കേരി ഡിവിഷനില്‍ നിന്ന് ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് (ജോസഫ്) സ്ഥാനാര്‍ഥി ജോര്‍ജ് കുട്ടി ഇരുമ്പുകുഴി കഴിഞ്ഞ ദിവസം മരിച്ച സാഹചര്യത്തില്‍ ഡിവിഷനിൽ ഡിസംബര്‍ 14ന്​ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി ജില്ല പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ല കലക്​ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള തീയതിക്കുശേഷം വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പായി സ്ഥാനാര്‍ഥി മരിച്ചാൽ അദ്ദേഹം മത്സരിക്കുന്ന മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും അവിടെ പുതുതായി തെരഞ്ഞെടുപ്പ് നടപടി ആരംഭിക്കണമെന്നും 1994ലെ കേരള പഞ്ചായത്തി രാജ് ആക്​ട്​ 68ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുപ്രകാരം ആക്​ടിലെ വ്യവസ്ഥകള്‍ക്കു വിധേയമായി തെരഞ്ഞെടുപ്പ് കമീഷൻ നിർദേശപ്രകാരം ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ തെരഞ്ഞെടുപ്പ് പിന്നീട്​ നടത്തുമെന്നും ജില്ല കലക്​ടര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.