ശുചിത്വ തെരഞ്ഞെടുപ്പ് തെരുവുനാടകം

മാഹി: ജില്ല ശുചിത്വ മിഷ​ൻെറ നേതൃത്വത്തിൽ 'പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹരിത തെരഞ്ഞെടുപ്പ് -ശുചിത്വ തെരഞ്ഞെടുപ്പ്' സന്ദേശമുയർത്തി അഴിയൂരിൽ തെരുവുനാടകം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ പ്ലാസ്​റ്റിക്​ പൂർണമായും ഒഴിവാക്കി മണ്ണിലേക്ക് ലയിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പ്രചാരണ സാമഗ്രികൾ ഉപയോഗിക്കണമെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാനാണ് തെരുവ് നാടകം നടത്തിയത്. കുടുംബശ്രീ വേദിക രംഗശ്രീ തിയറ്ററാണ് നാടകം അവതരിപ്പിച്ചത്. കുടുംബശ്രീ പ്രവർത്തകരായ വിജി, മാധവി, പാർവതി, നീന, റിജ എന്നിവരാണ് നാടക സംഘത്തിലുള്ളത്. ശുചിത്വ മിഷൻ അസി. കോഓഡിനേറ്റർ ടി. നാസർ ബാബു, റിസോഴ്‌സ്പേഴ്സൻ വിസ്​മയ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് നാടകസംഘത്തിന് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.