'കൈ'വിടാതെ പയ്യാവൂർ

ശ്രീകണ്ഠപുരം: എ, ഐ ഗ്രൂപ് തർക്കം മൂലം പയ്യാവൂർ സമരകാലത്ത് ഒരുതവണ കുറച്ചുകാലം മാത്രം സി.പി.എമ്മിന് ഭരണം നൽകിയതൊഴിച്ചാൽ എല്ലാ തവണയും യു.ഡി.എഫിന് ഒപ്പംനിന്ന പഞ്ചായത്താണ് പയ്യാവൂർ. കഴിഞ്ഞ തവണ ആകെയുള്ള 16 വാർഡുകളിൽ 11 സീറ്റുകളും യു.ഡി.എഫ് നേടി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് തന്നെയായിരുന്നു ഇവിടെ മുൻതൂക്കം. ഇത്തവണ കോൺഗ്രസ് എ, ഐ ഗ്രൂപ് തർക്കങ്ങളും കെ.പി.സി.സി പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് ഡി.സി.സി കൈ ചിഹ്നം നിഷേധിച്ചതുമൊക്കെയാണ് പയ്യാവൂരിലെ തെരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്ന കാര്യങ്ങൾ. പയ്യാവൂർ പഞ്ചായത്ത് 10ാം വാർഡായ കണ്ടകശ്ശേരിയിൽ എ, ഐ ഗ്രൂപ് തർക്കത്തെ തുടർന്ന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറും എ ഗ്രൂപ് നേതാവുമായ ടി.പി. അഷ്റഫിനെ കെ.പി.സി.സി സ്ഥാനാർഥിയാക്കി പ്രഖ്യാപിപ്പിച്ചു. എന്നാൽ, ഇവിടെ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ഐ ഗ്രൂപ്പിലെ ജോയി പുന്നശ്ശേരിമലയിലിനെ കൈ ചിഹ്നം നൽകി ഡി.സി.സിയും സ്ഥാനാർഥിയാക്കിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നിലവിൽ ഇവർ രണ്ടുപേരും ജനവിധി തേടുന്നുണ്ട്. ഗ്രൂപ് തർക്കങ്ങൾ രൂക്ഷമാണെങ്കിലും ഇത്തവണയും പയ്യാവൂരിൽ ഭരണം നിലനിർത്താനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. അതേസമയം, കോൺഗ്രസിലെ തമ്മിലടി തങ്ങൾക്കനുകൂലമായി മാറുമെന്നാണ് ഇടതുക്യാമ്പ് പ്രതീക്ഷ. എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തി കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടുകൾ നേടാനുള്ള മുന്നൊരുക്കത്തിലാണ് ബി.ജെ.പി. ഇൗ തെരഞ്ഞെടുപ്പിൽ ആകെ 16 വാർഡുകളിൽ യു.ഡി.എഫിൽ കോൺഗ്രസ്​ 15 ഇടത്തും കേരള കോൺ. (ജോസഫ് വിഭാഗം) ഒരു വാർഡിലുമാണ്​ മത്സരിക്കുന്നത്​. എൽ.ഡി.എഫിൽ സി.പി.എം -ഒമ്പത്​, സി.പി.​െഎ -ഒന്ന്​, കേരള കോൺ (ജോസ് കെ. മാണി) -രണ്ട്​, ഇടത്​ സ്വത.-നാല്​ എന്നിങ്ങനെയാണ്​ മത്സരാർഥികളുടെ സ്​ഥാനാർഥി നില. ബി.ജെ.പി 16 വാർഡുകളിലും​ മത്സരിക്കുന്നു​. ഒറ്റനോട്ടത്തിൽ ................................... രൂപവത്​കൃതം -1972 വിസ്തീർണം: 69.34 ച.കി.മീ ആകെ വോട്ടർമാർ -18,752 പുരു. -9187 സ്​ത്രീ -9565 കക്ഷിനില ............................... യു.ഡി.എഫ്. - 11 കോൺഗ്രസ്​ - 10 കേരള കോൺ (ജോസഫ് വിഭാഗം) -ഒന്ന്​ എൽ.ഡി.എഫ് -അഞ്ച്​ സി.പി.എം -അഞ്ച്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.