വോട്ടുദിനത്തിൽ പരാതികളുണ്ടോ? വിളിച്ചറിയിക്കാം...

കണ്ണൂർ: തെരഞ്ഞെടുപ്പ്​ ദിവസങ്ങളിലെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് കലക്ടറേറ്റില്‍ പ്രത്യേക കാള്‍ സൻെറര്‍ സജ്ജീകരിക്കുമെന്ന് കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഇതിനായുള്ള നമ്പറും വിവരങ്ങളും വരുംദിവസങ്ങളിൽ അറിയിക്കും. ജില്ല പഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പി​ൻെറ എല്ലാ ഘട്ടങ്ങളിലും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. ജില്ലയില്‍ 785 ഇടങ്ങളില്‍ വെബ്കാസ്​റ്റിങ്​ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയിൽപെടാത്ത ഏതെങ്കിലും ബൂത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ വിഡിയോഗ്രഫി ചെയ്യുന്നതിന് സംവിധാനമൊരുക്കും. 3700 രൂപയാണ് ഇതിന് ചെലവ് വരുക. ഇത് ആവശ്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് വൈകീട്ട് നാലിന്​ മുമ്പായി കലക്ടറേറ്റില്‍ അപേക്ഷ നല്‍കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.