വോട്ടുപിടുത്തം കോവിഡ്​ മറന്ന്​ വേണ്ട..

കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ ജില്ല ഭരണകൂടം. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ രാഷ്​ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. പല സ്ഥാനാര്‍ഥികളും മാസ്‌ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രായമായവര്‍ ഉ​ൾപ്പെടെയുള്ള വോട്ടര്‍മാരെ കാണുകയും സംസാരിക്കുകയും ചെയ്യുന്നതായുള്ള ചിത്രങ്ങള്‍ മാധ്യമങ്ങളിലും മറ്റും കാണുന്നുണ്ട്. വോട്ടര്‍മാരെ സ്ഥാനാര്‍ഥികള്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന ചിത്രങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ തിരുത്താന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ നിര്‍ദേശം നല്‍കണം. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജില്ലയില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം ഉണ്ടാവാതെ നോക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇത് നിര്‍വഹിക്കുന്നതില്‍ സ്ഥാനാര്‍ഥികളും രാഷ്​ട്രീയ പ്രവര്‍ത്തകരും മാതൃക കാണിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം രാഷ്​ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കാണിക്കണം. അല്ലാത്ത പക്ഷം അത് മാതൃക പെരുമാറ്റച്ചട്ടത്തി​ൻെറ ലംഘനമായി പരിഗണിക്കപ്പെടുമെന്നും കലക്ടര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.