പന്ന്യന്നൂരിനെ ശ്രദ്ധേയമാക്കുന്നത് വെൽഫെയർ ഇഫക്ട് പാനൂർ: ജില്ല പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷനിലെ മത്സരം ഇക്കുറി ശ്രദ്ധേയമാക്കുന്നത് വെൽഫെയർ പാർട്ടിയുടെ സാന്നിധ്യമാണ്. സ്വതന്ത്രനായി ജനവിധി തേടുന്ന വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഫൈസൽ മാടായിക്ക് യു.ഡി.എഫിൻെറ പിന്തുണയുണ്ട്. ഇതോടെ സി.പി.എമ്മും വെൽഫെയർ പാർട്ടിയും നേർക്കുനേർ മത്സരിക്കുന്ന പ്രതീതിയാണ് ഡിവിഷനിൽ. സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഏരിയ സെക്രട്ടറിയുമായ ഇ. വിജയനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി സ്ഥാനാർഥിയായി കെ.കെ. പ്രേമനും മത്സരരംഗത്തുണ്ട്. സി.പി.എമ്മിന് നല്ല സ്വാധീനമുള്ള പന്ന്യന്നൂർ ഡിവിഷനിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിൻെറ വിജയം പന്തീരായിരം വോട്ടുകൾക്കായിരുന്നു. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കിലൂടെ ഇക്കുറി കൂറേക്കൂടി കനത്ത മത്സരം നൽകാനാണ് യു.ഡി.എഫ് ശ്രമം. പന്ന്യന്നൂർ, കതിരൂർ, ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളാണ് ഡിവിഷനിലുള്ളത്. നാല് പഞ്ചായത്തിലും എൽ.ഡി.എഫായിരുന്നു ഭരണം. പന്ന്യന്നൂർ മുൻ പഞ്ചായത്ത് പ്രസിഡൻറാണ് എൽ.ഡിഎഫ് സ്ഥാനാർഥി ഇ. വിജയൻ. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ്, സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു. ചോതാവൂർ ഈസ്റ്റ് എൽ.പി സ്കൂൾ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. യു.ഡി.എഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഫൈസൽ മാടായിയുടെ സ്വദേശം മാടായിയാണ്. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പഴയങ്ങാടിയിലെ സ്വകാര്യ വിദ്യാലയ ശൃംഖലയുടെ ഓപറേഷൻ മാനേജറായ ഫൈസൽ മാടായി പന്ന്യന്നൂർ ഡിവിഷനിൽ താമസിച്ചാണ് പ്രചാരണത്തിൽ മുഴുകിയിരിക്കുന്നത്. ബി.ജെ.പി തലശ്ശേരി മണ്ഡലം വൈസ് പ്രസിഡൻറാണ് എൻ.ഡി.എ സ്ഥാനാർഥി കെ.കെ. േപ്രമൻ. ബി.ജെ.പി മണ്ഡലം സെക്രട്ടറി, എരഞ്ഞോളി പഞ്ചായത്ത് ബി.ജെ.പി പ്രസിഡൻറ്, ആർ.എസ്.എസ് പൊന്ന്യം ഖണ്ഡ് കാര്യവാഹ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ടി.ആർ. സുശീലക്ക് 21,545 വോട്ട് കിട്ടിയപ്പോൾ യു.ഡി.എഫിലെ കെ.പി. ഷീബക്ക് 8,915 വോട്ടും ബി.ജെ.പിയിലെ പി. ദിൽനക്ക് 3561 വോട്ടും കിട്ടി. ഭൂരിപക്ഷം: 12,630 വോട്ട്. കഴിഞ്ഞ തവണ പന്ന്യന്നൂർ ഡിവിഷനിൽ ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച വെൽഫെയർ പാർട്ടി സ്ഥാനാർഥി ജബീന ഇർഷാദിന് 1385 വോട്ടും ലഭിച്ചിരുന്നു. പന്ന്യന്നൂർ, മേക്കുന്ന്, കാഞ്ഞിരത്തിൻ കീഴിൽ, ചൊക്ലി, നിടുമ്പ്രം, മനേക്കര, ന്യൂമാഹി എന്നിവയാണ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ. E VIJAYAN MASTER LDF JILLA PANCHAYATH PANNIANNUR DIVISION..... ജില്ല പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ഇ. വിജയൻ മാസ്റ്റർ. FAISAL MADAYI UDF INDE JILLA PANCHAYATH PANNIANNUR DIVISION ജില്ല പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്വതന്ത്രൻ ഫൈസൽ മാടായി KK PREMAN NDA JILLA PANCHAYATH PANNIANNUR DIVISION ജില്ല പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷനിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർഥി കെ.കെ. പ്രേമൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.