Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല പഞ്ചായത്ത്​ -...

ജില്ല പഞ്ചായത്ത്​ - പന്ന്യന്നൂർ ഡിവിഷൻ

text_fields
bookmark_border
പന്ന്യന്നൂരിനെ ശ്രദ്ധേയമാക്കുന്നത്​ വെൽഫെയർ ഇഫക്​ട്​ പാനൂർ: ജില്ല പഞ്ചായത്ത്​ പന്ന്യന്നൂർ ഡിവിഷനിലെ മത്സരം ഇക്കുറി ശ്രദ്ധേയമാക്കുന്നത്​ വെൽഫെയർ പാർട്ടിയുടെ സാന്നിധ്യമാണ്​. സ്വതന്ത്രനായി ജനവിധി തേടുന്ന വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഫൈസൽ മാടായിക്ക്​ യു.ഡി.എഫി​ൻെറ പിന്തുണയുണ്ട്​. ഇതോടെ സി.പി.എമ്മും വെൽഫെയർ പാർട്ടിയും നേർക്കുനേർ മത്സരിക്കുന്ന പ്രതീതിയാണ്​ ഡിവിഷനിൽ​. സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഏരിയ സെക്രട്ടറിയുമായ ഇ. വിജയനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി സ്​ഥാനാർഥിയായി കെ.കെ. പ്രേമനും മത്സരരംഗത്തുണ്ട്​​. സി.പി.എമ്മിന്​ നല്ല ​സ്വാധീനമുള്ള പന്ന്യന്നൂർ ഡിവിഷനിൽ കഴിഞ്ഞ തവണ എൽ.ഡി.എഫി​ൻെറ വിജയം പന്തീരായിരം വോട്ടുകൾക്കായിരുന്നു. ​ വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കി​ലൂടെ ഇക്കുറി കൂറേക്കൂടി കനത്ത മത്സരം നൽകാനാണ്​ യു.ഡി.എഫ്​ ശ്രമം. പന്ന്യന്നൂർ, കതിരൂർ, ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളാണ് ഡിവിഷനിലുള്ളത്. നാല് പഞ്ചായത്തിലും എൽ.ഡി.എഫായിരുന്നു ഭരണം. പന്ന്യന്നൂർ മുൻ പഞ്ചായത്ത് പ്രസിഡൻറാണ്​ എൽ.ഡിഎഫ്​ സ്​ഥാനാർഥി ഇ. വിജയൻ. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ്​, സഹകരണ ബാങ്ക് പ്രസിഡൻറ്​ എന്നീ നിലകളിലും പ്രവർത്തിച്ചു. ചോതാവൂർ ഈസ്​റ്റ്​ എൽ.പി സ്​കൂൾ പ്രധാനാധ്യാപകനായാണ്​ വിരമിച്ചത്​. യു.ഡി.എഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഫൈസൽ മാടായിയു​ടെ സ്വദേശം മാടായിയാണ്​. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്​. പഴയങ്ങാടിയിലെ സ്വകാര്യ വിദ്യാലയ ശൃംഖലയുടെ ഓപറേഷൻ മാനേജറായ ഫൈസൽ മാടായി പന്ന്യന്നൂർ ഡിവിഷനിൽ താമസിച്ചാണ്​ പ്രചാരണത്തിൽ മുഴുകിയിരിക്കുന്നത്​. ബി.ജെ.പി തലശ്ശേരി മണ്ഡലം വൈസ് പ്രസിഡൻറാണ്​ എൻ.ഡി.എ സ്​ഥാനാർഥി കെ.കെ. ​േപ്രമൻ. ബി.ജെ.പി മണ്ഡലം സെക്രട്ടറി, എരഞ്ഞോളി പഞ്ചായത്ത് ബി.ജെ.പി പ്രസിഡൻറ്​, ആർ.എസ്.എസ് പൊന്ന്യം ഖണ്ഡ് കാര്യവാഹ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ടി.ആർ. സുശീലക്ക്​ 21,545 വോട്ട്​ കിട്ടിയപ്പോൾ യു.ഡി.എഫിലെ കെ.പി. ഷീബക്ക്​ 8,915 വോട്ടും ബി.ജെ.പിയിലെ പി. ദിൽനക്ക്​ 3561 വോട്ടും കിട്ടി. ഭൂരിപക്ഷം: 12,630 വോട്ട്​. കഴിഞ്ഞ തവണ പന്ന്യന്നൂർ ഡിവിഷനിൽ ​ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച വെൽഫെയർ പാർട്ടി സ്​ഥാനാർഥി ജബീന ഇർഷാദിന്​ 1385 വോട്ടും ലഭിച്ചിരുന്നു. പന്ന്യന്നൂർ, മേക്കുന്ന്, കാഞ്ഞിരത്തിൻ കീഴിൽ, ചൊക്ലി, നിടുമ്പ്രം, മനേക്കര, ന്യൂമാഹി എന്നിവയാണ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ. E VIJAYAN MASTER LDF JILLA PANCHAYATH PANNIANNUR DIVISION..... ജില്ല പഞ്ചായത്ത്​ പന്ന്യന്നൂർ ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ്​ സ്​ഥാനാർഥി ഇ. വിജയൻ മാസ്​റ്റർ. FAISAL MADAYI UDF INDE JILLA PANCHAYATH PANNIANNUR DIVISION ജില്ല പഞ്ചായത്ത്​ പന്ന്യന്നൂർ ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ്​ സ്വതന്ത്രൻ ഫൈസൽ മാടായി KK PREMAN NDA JILLA PANCHAYATH PANNIANNUR DIVISION ജില്ല പഞ്ചായത്ത്​ പന്ന്യന്നൂർ ഡിവിഷനിൽ മത്സരിക്കുന്ന എൻ.ഡി.എ സ്​ഥാനാർഥി കെ.കെ. പ്രേമൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story