ശ്രീകണ്​ഠപുരത്ത് ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രകടനപത്രിക

ശ്രീകണ്​ഠപുരം: തുടർഭരണത്തിന്​ വോട്ടു തേടി ശ്രീകണ്​ഠപുരത്ത് ജനകീയ പദ്ധതികൾ പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. കെ.സി. ജോസഫ് എം.എൽ.എ പ്രകാശനം നിർവഹിച്ചു. അഴിമതിയും മറ്റു ജനവിരുദ്ധ നയങ്ങളും മാത്രം നടത്തിയ സംസ്ഥാന സർക്കാറിനെതിരായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും കെ.സി. ജോസഫ് പറഞ്ഞു. അർഹരായവർക്കെല്ലാം വീട്, ശ്രീകണ്​ഠപുരം ബസ്​സ്​റ്റാൻഡും നഗരവും ഹൈടെക് ആക്കൽ, കൂട്ടുംമുഖം സി.എച്ച്​.സിയിൽ കിടത്തിച്ചികിത്സ, എല്ലാ വാർഡുകളിലും വനിത തൊഴിൽ സംരംഭങ്ങൾ, കൂടുതൽ തൊഴിലുറപ്പ് പദ്ധതി, ഗ്യാസ് ശ്​മശാനം, കർഷകക്ഷേമ പദ്ധതി, പട്ടിക വിഭാഗങ്ങൾക്ക് വിവിധ പദ്ധതി, യുവജനങ്ങൾക്കായി ജോബ് ഫെസ്​റ്റ്​, സ്പോർട്​സ് അക്കാദമി, വിശപ്പ് രഹിത പട്ടണം പദ്ധതി, സമ്പൂർണ കുടിവെള്ള പദ്ധതി, വൈഫൈ നഗരം, സമ്പൂർണ തെരുവുവിളക്ക്, കൃഷിഭവന് സ്വന്തം കെട്ടിടം, ശ്രീകണ്​ഠപുരത്ത് ഫയർ സ്​റ്റേഷൻ, മിനി സിവിൽ സ്‌റ്റേഷൻ, ടാക്​സി സ്​റ്റാൻഡ്, പൊതുജനങ്ങൾക്ക് പ്രതിമാസ ആശയ വിനിമയ പരിഹാര സെൽ പദ്ധതി, ശ്രീകണ്​ഠപുരം ഫെസ്​റ്റ്​, ആധുനിക അറവുശാല തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രകടനപത്രികയിലെ വാഗ്​ദാനങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.