തലശ്ശേരിയിൽ എട്ടുലക്ഷം കവർന്ന കേസ്: പ്രതി റിമാൻഡിൽ

തലശ്ശേരി: പഴയ ബസ് സ്​റ്റാൻഡ് എം.ജി റോഡിലെ ടി.ബി ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് യുവാവി​ൻെറ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി എ​ട്ടുല​ക്ഷം ക​വ​ര്‍​ന്ന കേ​സി​ല്‍ പി​ടി​യി​ലായ ക​ണ്ണൂ​ര്‍ വാ​രം എടയന്നൂർ സ്വ​ദേ​ശി അ​ഫ്സ​ലി​നെ (27) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അഫ്സലിനോടൊപ്പം കവർച്ചയിൽ പങ്കാളിയായ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നൂർ തങ്ങളും കൂട്ടാളികളും ചെന്നൈയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. തട്ടിയെടുത്ത എട്ടു ലക്ഷത്തിൽ നിന്ന് ഒരു പങ്ക് പ്രതീക്ഷിച്ച അഫ്സലിന് ചെറിയ സംഖ്യയാണ് ലഭിച്ചത്. ഡ്രൈവർ ജോലിയാണിയാൾക്ക്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ട്. പ്രതിസ്ഥാനത്തുള്ള നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്. ക​ഴി​ഞ്ഞ മാ​സം 16നാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. എം.ജി റോഡിലെ സ​ഹ​ക​ര​ണ ബാ​ങ്കിൽ​ പണയം െവ​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളെ​ടു​ക്കാ​നാ​യെ​ത്തി​യ​വ​രു​ടെ എ​ട്ട് ല​ക്ഷം രൂ​പ​യാ​ണ് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്. സ്വ​ര്‍​ണ​മെ​ടു​ക്കാ​നാ​യാണ്​, സം​ഭ​വ​ത്തി​ലെ പ​രാ​തി​ക്കാ​ര​നാ​യ ധ​ര്‍​മ​ടം സ്വ​ദേ​ശി റ​ഹീ​സും തോ​ട്ടു​മ്മ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി നൂ​ർ ത​ങ്ങ​ളും ത​ലശ്ശേരിയിലെത്തിയത്. ബാങ്കിലേക്കുള്ള വഴിമധ്യേയാണ് റഹീസിൽനിന്നും പ്രതികൾ ആസൂത്രിതമായി പണം കൊള്ളയടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.