വോട്ടര്‍ പട്ടിക പുതുക്കൽ: പരാതി നൽകാം

മാഹി: മാഹി നിയോജക മണ്ഡലത്തില്‍ നടക്കുന്ന സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് പുതുച്ചേരി ഫയർ സർവിസ് സെക്രട്ടറിയും തെരഞ്ഞെടുപ്പ്​ നിരീക്ഷകനുമായ പങ്കജ് കുമാർ ജാ മാഹിയിലെത്തി. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് വെള്ളിയാഴ്ച വൈകീട്ട് നാലിന് മാഹി ഗവ. ഹൗസിലെത്തി നേരിൽ പരാതി അറിയിക്കാം. രാവിലെ മാഹിയിലെത്തിയ അദ്ദേഹം തെരഞ്ഞെടുപ്പ് ഉദ്യോഗസ്​ഥരുമായി ചർച്ച നടത്തി. തുടർന്ന് ഡോ.വി.രാമചന്ദ്രൻ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വിവിധ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മാഹിയിലെ പോളിങ്​ ബൂത്തുകളിൽ സന്ദർശനം നടത്തുകയും ചെയ്തു. വോട്ടര്‍ പട്ടിക സംബന്ധിച്ച് ബൂത്ത്‌ ലെവല്‍ ഓഫിസർമാരുമായും ചർച്ച നടത്തുകയും ചെയ്തു. വോട്ടർ പട്ടിക സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ അറിയിക്കാമെന്ന്​ റീജനൽ അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. ഫോൺ: 0490 2332222.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.