പരിഷത്ത്​ ഐക്യദാർഢ്യ ജാഥ

കണ്ണൂർ: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്​കരണ ബില്ലുകൾക്കെതിരെ രാജ്യത്തെ കര്‍ഷകർ നടത്തുന്ന സമരത്തിന് ശാസ്​ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ഐക്യദാർഢ്യം. പരിഷത്ത്​ പ്രവർത്തകർ കണ്ണൂർ നഗരത്തിൽ ഐക്യദാർഢ്യ ജാഥ നടത്തി. ജാഥ കണ്ണൂർ നഗരം ചുറ്റി പഴയ ബസ് സ്​റ്റാൻഡിൽ സമാപിച്ചു. യൂനിറ്റുകളുടെ പേരില്‍ സമാശ്വാസ സംഭാവന കണ്ണൂരിൽനിന്ന് ആദ്യം അയച്ചു. വെള്ളിയാഴ്​ച ജില്ലയുടെ വിവിധ യൂനിറ്റുകളിൽ നിന്നും ശേഖരിച്ച് മേഖല കേന്ദ്രത്തിൽ നിന്നും സംഭാവന അയക്കും. പൊതുയോഗം ജില്ല സെക്രട്ടറി എം. സുജിത്ത് ഉദ്ഘാടനം ചെയ്​തു. വിവിധ യൂനിറ്റുകൾ നൽകിയ സംഭാവന ജില്ല ട്രഷററിൽ നിന്നും ഏറ്റുവാങ്ങി ഡൽഹിയിലേക്ക് അയച്ചു. പി.കെ. സുധാകരൻ, കെ. പ്രമോദ് ബാബു, കെ. ദിവാകരൻ, പി.പി. ബാബു എന്നിവർ നേതൃത്വം നൽകി. പി.കെ. ബൈജു സ്വാഗതവും കെ. മനോജ് നന്ദിയും പറഞ്ഞു. parishath aikyadardyam കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്​ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നൽകുന്ന സംഭാവന എം. സുജിത്ത്​ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.