Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:00 AM GMT Updated On
date_range 4 Dec 2020 12:00 AM GMTപരിഷത്ത് ഐക്യദാർഢ്യ ജാഥ
text_fieldsbookmark_border
കണ്ണൂർ: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കരണ ബില്ലുകൾക്കെതിരെ രാജ്യത്തെ കര്‍ഷകർ നടത്തുന്ന സമരത്തിന് ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ഐക്യദാർഢ്യം. പരിഷത്ത് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ ഐക്യദാർഢ്യ ജാഥ നടത്തി. ജാഥ കണ്ണൂർ നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. യൂനിറ്റുകളുടെ പേരില്‍ സമാശ്വാസ സംഭാവന കണ്ണൂരിൽനിന്ന് ആദ്യം അയച്ചു. വെള്ളിയാഴ്ച ജില്ലയുടെ വിവിധ യൂനിറ്റുകളിൽ നിന്നും ശേഖരിച്ച് മേഖല കേന്ദ്രത്തിൽ നിന്നും സംഭാവന അയക്കും. പൊതുയോഗം ജില്ല സെക്രട്ടറി എം. സുജിത്ത് ഉദ്ഘാടനം ചെയ്തു. വിവിധ യൂനിറ്റുകൾ നൽകിയ സംഭാവന ജില്ല ട്രഷററിൽ നിന്നും ഏറ്റുവാങ്ങി ഡൽഹിയിലേക്ക് അയച്ചു. പി.കെ. സുധാകരൻ, കെ. പ്രമോദ് ബാബു, കെ. ദിവാകരൻ, പി.പി. ബാബു എന്നിവർ നേതൃത്വം നൽകി. പി.കെ. ബൈജു സ്വാഗതവും കെ. മനോജ് നന്ദിയും പറഞ്ഞു. parishath aikyadardyam കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നൽകുന്ന സംഭാവന എം. സുജിത്ത് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story