സൗത്ത് അണിയാരം മസ്ജിദ് അൽ ആലിയ ഉദ്ഘാടനം

പെരിങ്ങത്തൂർ: സൗത്ത് അണിയാരത്ത് നവീകരിച്ച മസ്ജിദ് അൽ ആലിയ സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്​തു. മസ്​ജിദ് പ്രസിഡൻ്റ് കുറുവാളി മമ്മു ഹാജി അധ്യക്ഷത വഹിച്ചു. പ്രാർത്ഥനക്ക് സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്​ല്യാർ നേതൃത്വം നൽകി. ജുമുഅ പ്രഖ്യപനവും ഉദ്ബോധനവും സമസ്ത സെക്രട്ടറി കൊയ്യോട് പി.പി. ഉമർ മുസ്ല്യാർ നടത്തി. മസ്​ജിദ് നിർമ്മാണ കമ്മിറ്റിക്കുള്ള ഉപഹാര സമർപണം സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാരും, ഉസ്താദുമാർക്കുള്ള ഉപഹാരം എസ്.ബി.പി. തങ്ങളും നിർവ്വഹിച്ചു. ടി.കെ. ഹനീഫ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.വി. കുട്ടി ഹസ്സൻ ദാരിമി, ടി.കെ. ഉമ്മർ മുസ്ല്യാർ, ജുനൈദ് സഅദി, റഫീഖ് സക്കരിയ ഫൈസി, സൈനുൽ ആബിദീൻ സഫാരി, എൻ.എ. അബൂബക്കർ മാസ്റ്റർ,അഡ്വ. കെ. ശുഹൈബ് തങ്ങൾ, അബ്ദുൽ അസീസ് ഫൈസി മീനങ്ങാടി, ആർ.വി. അബൂബക്കർ യമാനി, ഡോ.സി. അബൂബക്കർ, കെ.പി. അബ്ദുല്ല ഹാജി,സി.എച്ച്. അബൂബക്കർ മുസ്ല്യാർ, സുഹൈൽ റഹ്മാനി, കെ.പി. സമീർ, അഷറഫ് കല്ലുങ്കൽ, റസാഖ് ദാറുൽ ഫത്താഹ്, പി.കെ. അബ്ദുൽ ഗഫൂർ, സംബന്ധിച്ചു. എൻ.എ. ഇസ്മായിൽ മാസ്റ്റർ സ്വാഗതവും വി.പി. അഷറഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.