തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ വഴിപാടുകൾക്ക് ഒാൺലൈൻ

തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിൽ വഴിപാടുകൾ ഒാൺലൈനായും ബുക്ക് ചെയ്യാം. ഇതിനായി ബുക്ക് സേവ ആപ് ഏർപ്പെടുത്തി. കൊച്ചി ആസ്​ഥാനമായ ഇൻ ഇറ്റ് സൊല്യൂഷൻസാണ് ബുക്ക് സേവ ആപ് വികസിപ്പിച്ചത്. ഒാൺലൈൻ വഴി ബുക്കിങ് കൂടാതെ ലൈവ് ദർശൻ, വെർച്വൽ ക്യൂ, സന്ദർശക രജിസ്​റ്റർ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ഗ്യൂഗ്​ൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്​റ്റോറിൽ നിന്നും ബുക്ക് സേവ ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. www.bookseva.com എന്ന വെബ്സൈറ്റ് മുഖേനയും സേവനങ്ങൾ ലഭ്യമാക്കാം. ബുക്ക് സേവ ആപ്പി‍ൻെറ ഉദ്ഘാടനം ശ്രീജ്ഞാനോദയ യോഗം പ്രസിഡൻറ് അഡ്വ.കെ. സത്യനും ഡയറക്ടർ ബോർഡ് അംഗം കണ്ട്യൻ ഗോപിയും ചേർന്ന് നിർവഹിച്ചു. ആദ്യബുക്കിങ് രത്നവേൽ നിർവഹിച്ചു. എം.വി. രാജീവ്, പ്രേമാനന്ദ സ്വാമികൾ, പി. രാഘവൻ, വിനുശാന്തി, ഇൻഇറ്റ് സൊല്യൂഷൻസ് എം.ഡി സുരേന്ദ്രനാഥ കമ്മത്ത് എന്നിവർ പ​െങ്കടുത്തു. TLY BOOK SEVA തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഒാൺലൈൻ വഴിപാടുകൾക്കുളള ബുക്ക് സേവ ആപ്പിൻെറ ഉദ്ഘാടനം അഡ്വ.കെ. സത്യനും ഡയറക്ർ ബോർഡ് അംഗം കണ്ട്യൻ ഗോപിയും ചേർന്ന് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.