ശ്രീലക്ഷ്മീ സന്ദീപിന്​ ആദരം

പയ്യന്നൂർ: നർത്തകിയും ഗായികയും നൃത്താധ്യാപികയുമായ ശ്രീലക്ഷ്മീ സന്ദീപിനെ കേശവതീരം ആയുർവേദ ഗ്രാമം ആദരിച്ചു. ലത വി.അന്തർജനം പൊന്നാടയണിയിച്ചു. കേശവതീരം ആയുർവേദ ഗ്രാമം മനേജിങ്​ ട്രസ്​റ്റി വെദിരമന വിഷ്ണുനമ്പൂതിരി ഉപഹാരം നൽകി. കേശവതീരം ആയുർവേദ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. തുളസി കേശവൻ, പി.വി. ഭാനുമതി, പി.കെ. തമ്പാൻ, വി.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈക്കം സ്വദേശിയും കോട്ടയം ശ്രീമൂകാംബിക കലാക്ഷേത്രയിൽ ആർ.എൽ.വി. പ്രദീപ് കുമാറി​ൻെറ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തം അഭ്യസിക്കുകയും ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം എന്നീ ഇനങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത ലക്ഷ്മീ സന്ദീപ് വൈക്കത്ത്​ കുട്ടികളെ ശാസ്ത്രീയ നൃത്തം അഭ്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മിമിക്രിയിൽ യൂനിവേഴ്സിറ്റി വിന്നറാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.