പ്രതിഷേധ ധർണ

തളിപ്പറമ്പ്: ജലസേചന വകുപ്പിൽ യോഗ്യതയുള്ള ഓവർസിയർ, ഡ്രാഫ്റ്റ്സ്മാന്മാർക്ക് മാനദണ്ഡങ്ങൾ പാലിച്ച് അസി.എൻജിനീയർ തസ്തികയിലേക്കുള്ള പ്രമോഷൻ നൽകുക, അസി.എൻജിനീയർ തസ്തികയിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വകുപ്പിലെ ക്ലാസ് ഫോർ ജീവനക്കാരുടെ പ്രമോഷൻ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുമായി കേരള എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി ധർണ നടത്തി. ജലസേചന വകുപ്പ് അസി.എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസിന് മുന്നിൽ നടന്ന എൻ.ജി.ഒ അസോസിയേഷൻ സംസ്​ഥാന കമ്മിറ്റി അംഗം പി.സി. സാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് എം. സനീഷ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.വി. വിനോദ്, സി. മോഹനൻ, ജസ്​റ്റിൻ വർഗീസ്, കെ.പി.സി. ഹാരിസ്, കെ.വി. പ്രശാന്തൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.