കാപ്പിമലയിൽ യുവാവ് വെടിയേറ്റു മരിച്ചു

ആലക്കോട്: ആലക്കോട് പൊലീസ് സ്​റ്റേഷൻ പരിധിയിൽപെട്ട കാപ്പിമല മഞ്ഞപ്പുല്ലിൽ യുവാവ് വെടിയേറ്റു മരിച്ചു. മഞ്ഞപ്പുല്ലിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ വടക്കുംകര സേവ്യർ -മറിയാമ്മ ദമ്പതികളുടെ മകൻ മനോജാണ് ​(45) മരിച്ചത്. ചൊവ്വാഴ്​ച രാത്രി എ​േട്ടാടെ വീടിനോടുചേര്‍ന്നുള്ള കൃഷിയിടത്തിൽവെച്ച് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാപ്പിമല, മഞ്ഞപ്പുല്ല് ഭാഗത്ത് വന്യമൃഗശല്യം രൂക്ഷമാണ്. രാത്രി കൃഷിയിടത്തിലേക്ക്​ പോകുംവഴി സ്വന്തം കൈയ്യിലിരുന്ന തോക്ക് പൊട്ടിയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. വിവരമറിഞ്ഞ് ആലക്കോട് പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും തോക്ക് കസ്​റ്റഡിയിലെടുക്കുകയും ചെയ്തു. തോക്കിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കോവിഡ് പരിശോധനക്കും പോസ്​റ്റുമോർട്ടത്തിനും ശേഷം മൃതദേഹം കാപ്പിമല വിജയഗിരി സൻെറ്​ ജോസഫ്സ്​ ദേവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: ബീന. മക്കൾ: അലൻ, അൽന (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: അപ്പച്ചൻ, കുഞ്ഞൂഞ്ഞ്, അച്ചാമ്മ, ബാബു, ജോസ്, അബ്രഹാം, ജെസി, പരേതനായ ഫാ. തോമസ് വടക്കുംകര എസ്.വി.ഡി. photo manoj (45) kappimala death.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.