ഇരുമുന്നണികൾക്കും പ്രതീക്ഷയുള്ള അഴീക്കോട് കണ്ണൂർ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രനെ വിജയിപ്പിച്ച ജില്ല പഞ്ചായത്ത് അഴീക്കോട് ഡിവിഷൻ ഇത്തവണ ഇരുമുന്നണികൾക്കും നൽകുന്നത് വിജയ പ്രതീക്ഷകൾ. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുേമ്പാൾ കഴിഞ്ഞ തവണത്തെ വിജയിയുടെ കുറഞ്ഞ ഭൂരിപക്ഷമാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്. ഡിവിഷൻെറ രാഷ്ട്രീയ സ്വഭാവം പരിഗണിക്കുേമ്പാൾ മുൻതൂക്കം ഇടതുമുന്നണിക്കുതന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്വതന്ത്രൻ െക.പി. ജയബാലൻ 2024 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അദ്ദേഹത്തിന് 18,893 വോട്ട് കിട്ടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി രജിത് നാറാത്തിന് 16,869 വോട്ടും ബി.ജെ.പിയിലെ സി.കെ. സുരേഷ് വർമക്ക് 6,088 വോട്ടും കിട്ടി. വെൽഫെയർ പാർട്ടി സ്ഥാനാർഥി പി.ബി.എം. ഫർമിസിന് 934 വോട്ടുകളാണ് ലഭിച്ചത്. ജില്ലയുടെ പ്രധാന വ്യവസായ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഡിവിഷൻ. അഴീക്കൽ തുറമുഖം, മത്സ്യ മേഖല, കൈത്തറി ഉൾപ്പെടെയുള്ളവയും ഡിവിഷനിൽ ഉൾപ്പെടും. പരമ്പരാഗതമായി സി.പി.എമ്മിൻെറ ശക്തി കേന്ദ്രമാണ് അഴീക്കോട് ജില്ല പഞ്ചായത്ത് ഡിവിഷൻ. ഒരുകാലത്ത് സി.പി.എമ്മിൻെറ കൈവശമായിരുന്ന അഴീക്കോട് മണ്ഡലത്തിൽ നിലവിൽ യു.ഡി.എഫ് എം.എൽ.എയാണ് ഉള്ളതെന്നതും യു.ഡി.എഫിൻെറ പ്രതീക്ഷക്ക് ശക്തിപകരുന്നു. എന്നാൽ, ഇത്തരം സാധ്യതകളൊക്കെ തള്ളുന്ന ഇടതുമുന്നണി മികച്ച ഭൂരിപക്ഷത്തോടെ വിജയം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിൽ തന്നെയാണ് പ്രവർത്തനം സജീവമാക്കുന്നത്. അഴീക്കോട്, വളപട്ടണം പഞ്ചായത്തുകളും ചിറക്കൽ പഞ്ചായത്തിലെ 19 മുതൽ 23 വരെയുള്ള വാർഡുകളും ഉൾപ്പെടുന്നതാണ് ഡിവിഷൻ. അഴീക്കോട്, കണ്ണൂർ ബ്ലോക്കുകളിൽപെട്ട അഴീക്കൽ, വളപട്ടണം, ആറാംകോട്ടം, ചിറക്കൽ, അലവിൽ, മീൻകുന്ന് വാർഡുകൾ ഇൗ ഡിവിഷനിലാണ്. ഇത്തവണ വനിത സംവരണ ഡിവിഷനായ അഴീക്കോട്ട് സി.പി.എമ്മിലെ അഡ്വ. ടി. സരള, യു.ഡി.എഫിലെ ടി. മാലിനി, എൻ.ഡി.എയിലെ സുജാത പ്രകാശൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. കണ്ണൂർ ബാറിലെ അഭിഭാഷകയാണ് ടി. സരള. ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് മാടായി പഞ്ചായത്ത് പ്രസിഡൻറായിരുന്നു. മാതാവ് അമ്മുക്കുട്ടി പഞ്ചായത്ത് അംഗവുമായിരുന്നു. ഇക്കഴിഞ്ഞ കാലയളവിൽ അഴീക്കോട് പഞ്ചായത്തംഗമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ടി. മാലിനി. മഹിള കോൺഗ്രസ് പ്രവർത്തകയുമാണ്. എൻ.ഡി.എ സ്ഥാനാർഥി സുജാത പ്രകാശൻ മഹിള മോർച്ച സംസ്ഥാന സമിതിയംഗവും പുതിയതെരു ടൗൺ വനിത സഹകരണ സംഘം ജീവനക്കാരിയുമാണ്. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെയും ഇടതുമുന്നണിയെ മാത്രം വരിച്ച ഡിവിഷനിൽ, സാധ്യത വിരളമാണെങ്കിലും ചരിത്രം മാറുമോയെന്നതാണ് കാത്തിരുന്നു കാണാനുള്ളത്. ADV T SARALA LDF JILLA PAMCHAYATH AZHIKKODE DIVISION അഡ്വ. ടി. സരള എൽ.ഡി.എഫ് T MALINI UDF JILLA PANCHAYATH AZHIKKODE DIVISION ടി. മാലിനി യു.ഡി.എഫ് .SUJATHA PRAKASAN NDA JILLA PANCHAYATH AZHIKKODE DIVISION സുജാത പ്രകാശൻ എൻ.ഡി.എ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.