ജില്ല പഞ്ചായത്ത്: പിണറായി ഡിവിഷൻ

പിണറായിയിൽ ഒരു'കൈ' നോക്കാൻ യു.ഡി.എഫും തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയ​ൻെറ വീട് ഉൾപ്പെടുന്ന പിണറായി ഡിവിഷൻ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. ഇടതുപക്ഷത്തി​ൻെറ ഉറച്ചകോട്ടയാണെങ്കിലും യു.ഡി.എഫിനും ബി.ജെ.പിക്കും നല്ല സ്വാധീനമുള്ളതാണ് പിണറായി ഡിവിഷനിലെ ഭൂരിഭാഗം വാർഡുകളും. സംസ്ഥാനത്തുണ്ടായിട്ടുള്ള പുതിയ സംഭവവികാസങ്ങൾ ഇൗ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫിന് പൂർണവിശ്വാസമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തും ഇടതുമുന്നണിക്കെതിരെ യു.ഡി.എഫ് ആയുധമാക്കുന്നത് ഭരണരംഗത്തുണ്ടായിട്ടുള്ള വീഴ്ചകളും അഴിമതിയുമാണ്. ധര്‍മടം, എരഞ്ഞോളി പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും പിണറായിയിലെ ഒമ്പത് വാർഡുകളും മുഴപ്പിലങ്ങാ​ട്ടെ ആറ് വാർഡുകളും ന്യൂമാഹിയിലെ രണ്ട് വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് പിണറായി ഡിവിഷൻ. കഴിഞ്ഞ തവണ സി.പി.എമ്മിലെ പി. വിനീത 20,604 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പി. വിനീതക്ക്​ 32,373 വോട്ടും ബി.ജെ.പി സ്​ഥാനാർഥി രജനിക്ക്​ 11,769 വോട്ടും കിട്ടിയപ്പോൾ വെൽഫെയർ പാർട്ടിയിലെ സുഹൈല തളാപ്പുറത്തിന് 8,086 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞതവണ ഇവിടെ യു.ഡി.എഫ്​ സ്​ഥാനാർഥിയുണ്ടായിരുന്നില്ല. പിണറായി ഡിവിഷന് കീഴിലെ പഞ്ചായത്തുകളിലെല്ലാം ദീര്‍ഘകാലമായി ഇടതുപക്ഷത്തി​ൻെറ ഭരണസമിതികളാണ്. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ഉയർത്തുമെന്ന് എല്‍.ഡി.എഫ് പറയുന്നുണ്ടെങ്കിലും നിലവിലെ രാഷ്​ട്രീയാന്തരീക്ഷവും ഭരണവിരുദ്ധവികാരവും അനുകൂലമാകുമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫിനുള്ളത്. കേന്ദ്രസര്‍ക്കാറി​ൻെറ ഭരണനേട്ടം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബി.ജെ.പിയും ഉറച്ചുവിശ്വസിക്കുന്നു. മണ്ഡലത്തില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തനപരിചയമുള്ള സ്ഥാനാര്‍ഥികളെയാണ് മൂന്ന് മുന്നണികളും കളത്തിലിറക്കിയിരിക്കുന്നത്. പിണറായി പഞ്ചായത്ത് മുന്‍പ്രസിഡൻറ് കോങ്കി രവീന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാർഥി. ബാലസംഘത്തിലൂടെയാണ് രവീന്ദ്രന്‍ പൊതുരംഗത്തെത്തിയത്. തുടര്‍ന്ന് കര്‍ഷകസംഘത്തി​ൻെറയും കെ.എസ്.വൈ.എഫി​ൻെറയും വില്ലേജ് സെക്രട്ടറിയായി. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഏഴ്മാസത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. സി.പി.എം പിണറായി ഏരിയ കമ്മിറ്റിയംഗവും ഒാേട്ടാ തൊഴിലാളി യൂനിയൻ ഏരിയ പ്രസിഡൻറുമാണ്. ഐ.ആര്‍.പി.സിയുടെ ആദ്യത്തെ ഭരണസമിതിയംഗമായിരുന്നു. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റും ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തെന്ന നേട്ടവും പിണറായി സ്വന്തമാക്കിയത് ഇദ്ദേഹത്തി​ൻെറ ഭരണകാലത്താണ്. തലശ്ശേരി ബാറിലെ അഭിഭാഷകനായ വി.എം. സരേഷ് കുമാറാണ് യു.ഡി.എഫ് സ്ഥാനാർഥി. സ്‌കൂള്‍ പഠനകാലത്ത് പാലയാട് ഗവ. ഹൈസ്‌കൂളില്‍ നിന്ന് കെ.എസ്.യുവിലൂടെയാണ് ഇദ്ദേഹം രാഷ്​ട്രീയത്തില്‍ സജീവമാകുന്നത്. 1987ല്‍ ഗവ. ബ്രണ്ണന്‍ കോളജിലെ എസ്.എഫ്.ഐയുടെ ആധിപത്യം തകര്‍ത്ത് യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായി െതരഞ്ഞെടുക്കപ്പെട്ടു. കോളജ് യൂനിയന്‍ ഭരണത്തിലും ആധിപത്യം നേടി. കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്ന് എല്‍എല്‍.ബി പൂര്‍ത്തിയാക്കിയ ശേഷം 1993 മുതല്‍ തലശ്ശേരി ബാറില്‍ അഭിഭാഷകനാണ്. 2001- 2006 കാലയളവില്‍ അഡീഷനല്‍ ഗവ. പ്ലീഡറായിരുന്നു. യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ വധക്കേസ്, റിപ്പര്‍ ഉമ്മര്‍ കൊലപാതക പരമ്പര തുടങ്ങിയ പ്രമാദമായ കേസുകളിലടക്കം പ്രോസിക്യൂഷനുവേണ്ടി ഹാജരായിട്ടുണ്ട്. 2017 -18 വര്‍ഷം തലശ്ശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡൻറായിരുന്നു. ധര്‍മടം വെള്ളൊഴുക്ക് സ്വദേശിയാണ്. ബി.ജെ.പി ജില്ല കമ്മിറ്റിയംഗം വി. മണിവര്‍ണനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്. ഗവ. ബ്രണ്ണന്‍ കോളജില്‍ എ.ബി.വി.പിയിലൂടെയാണ് മണിവർണ​ൻെറ രാഷ്​ട്രീയ പ്രവര്‍ത്തനം. ധര്‍മടം പ്രദേശത്ത് സംഘ്​പരിവാര്‍ പ്രസ്ഥാനങ്ങളുടെ മുന്‍നിര സംഘാടകനായിരുന്നു. ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക്, തലശ്ശേരി താലൂക്ക് വിദ്യാർഥി പ്രമുഖ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹിന്ദു ഐക്യവേദിയുടെ ജില്ല കണ്‍വീനറും ബി.എം.എസ് ജില്ല ഭാരവാഹിയുമായിരുന്നു. ധർമടം തുരുത്ത് സ്വദേശിയാണ്. പടം.........KONGI RAVEENDRAN LDF JILLA PANCHAYATH PINARAYI DIVISION....... കണ്ണൂർ ജില്ല പഞ്ചായത്ത്​ പിണറായി ഡിവിഷൻ േകാങ്കി രവീന്ദ്രൻ എൽ.ഡി.എഫ്​ V M SARESH KUMAR UDF JILLA PANCHAYATH PINARAYI DIVISION......അഡ്വ. വി.എം. സരേഷ് കുമാർ യു.ഡി.എഫ്​ V MANIVARNAN NDA JILLA PANCHAYATH PINARI DIVISION... വി. മണിവർണൻ എൻ.ഡി.എ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.