വെള്ളാരംപാറയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

തളിപ്പറമ്പ്: കരിമ്പം വെള്ളാരംപാറയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയിൽ തളിപ്പറമ്പ് പൊലീസ്​ ഡംപിങ് യാർഡിന് സമീപമാണ് ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. രണ്ടാഴ്ചയിലേറെയായി ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. വെള്ളം ശക്തിയായി പുറത്തേക്ക് തെറിക്കുന്ന ഭാഗത്ത് നാട്ടുകാർ മരക്കുറ്റി തിരുകിയതോടെ വെള്ളത്തി​ൻെറ ശക്തി കുറഞ്ഞിട്ടുണ്ട്. അടിയന്തരമായി പൈപ്പ് ശരിയാക്കി കുടിവെള്ളം നഷ്​ടമാകുന്നത് ഒഴിവാക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.