പറശ്ശിനി മഹോത്സവത്തിന് കൊടിയേറി

തളിപ്പറമ്പ്: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ഉത്സവാരംഭം കുറിച്ച് മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റ് നിർവഹിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയുള്ള മുഹൂർത്തത്തിലാണ് ക്ഷേത്രസന്നിധിയിൽ ഉത്സവം കൊടിയേറിയത്. കോവിഡ് കാലമായതിനാൽ ഉത്സവം ചടങ്ങായി മാത്രമേ നടത്തുന്നുള്ളൂ. കൊടിയേറ്റിന് നിരവധി ഭക്തർ സാക്ഷികളായെത്തി. ഉച്ചക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിച്ചു. തുടർന്ന് മൂന്നുമുതൽ മലയിറക്കത്തോടൊപ്പം പൂർവികാചാര പ്രകാരം തയ്യിൽ തറവാട്ടുകാരുടെ പ്രതിനിധി ആയോധനകലാ അഭ്യാസത്തോടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. സന്ധ്യക്ക് മുത്തപ്പൻ വെള്ളാട്ടവും അരങ്ങേറി. ഉത്സവത്തിന് മാറ്റുകൂട്ടാൻ സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികൾ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.