തെരഞ്ഞെടുപ്പ്​ തിരക്കിനിടെ ​െജ.ആർ.എഫ്​ നേട്ടവുമായി കെ.കെ. റിഷ്​ന

മയ്യിൽ: പ്രചാരണത്തിരക്കുകൾക്കിടെ സ്ഥാനാർഥിക്ക്‌ ജെ.ആർ.എഫ്‌ നേട്ടത്തി​ൻെറ മധുരം. മയ്യിൽ പഞ്ചായത്ത്‌ എട്ടാം വാർഡായ വള്ളിയോട്ടുവയലിലെ എൽ.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ. റിഷ്‌നക്കാണ്‌ തെരഞ്ഞെടുപ്പ്‌ തിരക്കുകൾക്കിടയിൽ ആഹ്ലാദമായി ജെ.ആർ.എഫ്‌ പരീക്ഷയുടെ ഫലമെത്തിയത്‌. കണ്ണൂർ സർവകലാശാലയിൽ ജേണലിസം അധ്യാപികയായ റിഷ്‌ന ജോലി രാജിവെച്ചാണ്‌ തെരഞ്ഞെടുപ്പ്‌ രംഗത്തെത്തിയത്‌. നേരത്തെ നെറ്റ്‌ യോഗ്യത നേടിയ റിഷ്‌ന സംസ്ഥാനത്തെ സ്ഥാനാർഥികളിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ ഒരാളാണ്‌. ജനറൽ വാർഡിലാണ്‌ സി.പി.എമ്മി​നുവേണ്ടി ഈ യുവ സ്ഥാനാർഥി മത്സരിക്കുന്നത്‌. തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളജിൽ നിന്ന്‌ ബി.എ ജേണലിസം ആൻഡ്​ മാസ്‌ കമ്യൂണിക്കേഷനിൽ ഒന്നാം റാങ്ക്‌ നേടിയിരുന്നു. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽനിന്ന്‌ രണ്ടാം റാങ്കോടെ എം.എ കമ്യൂണിക്കേഷൻ പഠനം പൂർത്തിയാക്കി. ബാലസംഘം പാനൂർ ഏരിയ പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്‌. സി.പി.എം തായംപൊയിൽ ബ്രാഞ്ചംഗവും സഫ്‌ദർ ഹാശ്‌മി ഗ്രന്ഥാലയം പ്രവർത്തക സമിതി അംഗവുമാണ്‌. തെരഞ്ഞെടുക്കപ്പെട്ടാൽ പൊതുപ്രവർത്തനവും പഠനഗവേഷണവും ഒപ്പം തുടരാനാണ്‌ റിഷ്‌നയുടെ ആഗ്രഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.