കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരൈക്യം

കണ്ണൂർ: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപക സർവിസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും കണ്ണൂർ ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല കൺവീനർ ബി.ജി. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ ജില്ല ജോ. സെക്രട്ടറി അജയകുമാർ കരിവെള്ളൂർ, എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി എം. മഹേഷ് കുമാർ, കെ.ജി.ഒ.എഫ് ജില്ല പ്രസിഡൻറ് പ്രദീപ് കുമാർ, ജില്ല ട്രഷറർ പി. സുധീഷ് എന്നിവർ സംസാരിച്ചു. എ. ഷെരീഫ്, കെ. സുഹൈൽ, ഷെബീർ അലി, പി. ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.