ഒഴുക്കിൽപെട്ടവർക്ക്​ രക്ഷകനായി അധ്യാപകൻ

മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തിനടുത്ത് ഒഴുക്കിൽപെട്ട കൊച്ചുകുട്ടിയെയും ബന്ധുവിനെയുമാണ്​ പ്രഭാത നടത്തത്തിനിറങ്ങിയ അധ്യാപകൻ​ രക്ഷപ്പെടുത്തിയത്​ ചക്കരക്കല്ല്: ഒഴുക്കിൽപെട്ട രണ്ടുപേരെ അധ്യാപകൻ രക്ഷപ്പെടുത്തി. മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന്​ ഒഴുക്കിൽപെട്ട കൊച്ചുകുട്ടിയെയും രക്ഷിക്കാനിറങ്ങി ഒഴുക്കിൽപെട്ട ബന്ധുവിനെയും പ്രഭാത നടത്തത്തിനിറങ്ങിയ അധ്യാപകനാണ്​ രക്ഷപ്പെടുത്തിയത്​. രാവിലെ പക്ഷികളെ കാണാനെത്തിയ പടന്നോട്ട് ഏച്ചൂർ കോട്ടം റോഡ് പറമ്പിൽ ഹൗസിൽ സജീർ -ജുമൈസത്ത് ദമ്പതികളുടെ മകൾ ആയിഷയാണ് മുണ്ടേരിക്കടവിൽ ഒഴുക്കിൽപെട്ടത്. രക്ഷിക്കാനിറങ്ങിയ ബന്ധു ഫസലും ഒഴുക്കിൽപെട്ടു. കരയിലുണ്ടായിരുന്ന ഉമ്മയുടെയും സഹോദരങ്ങളുടെയും നിലവിളി കേട്ട് അതുവഴി നടക്കുകയായിരുന്ന ദീനുൽ ഇസ്​ലാം സഭ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.പി. ശ്രീനിത്ത് മാസ്​റ്റർ പുഴയിലേക്ക് ചാടി രണ്ടുപേരെയും കരയിലെത്തിച്ച്​ പ്രാഥമിക ചികിത്സ നൽകി കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ സഞ്ചാരികളെത്തുന്ന മുണ്ടേരിക്കടവിൽ സുരക്ഷ സംവിധാനങ്ങൾ ഇ​ല്ലെന്ന്​ പരാതിയുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.