കണ്ണൂരിൽ വിമതർക്കെതിരെ വടിയെടുത്ത്​ കോൺഗ്രസ്​

കണ്ണൂർ: ജില്ലയിൽ പാർട്ടി നിർദേശത്തിന്​ വിരുദ്ധമായി വിമത സ്​ഥാനാർഥിയായി പത്രിക നൽകിയ പ്രവർത്തകർക്കെതിരെ നടപടിയുമായി കോൺഗ്രസ്​. കണ്ണൂർ കോർപറേഷനിൽ വിമതരായി മത്സരിക്കുന്നവരെ മുഴുവൻ പേരെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നടക്കം​ പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി അറിയിച്ചു. കാനത്തൂർ ഡിവിഷനിൽ മത്സരിക്കുന്ന കെ. സുരേശൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ. അനീഷ് കുമാർ, താളിക്കാവ് ഡിവിഷനിലെ ശ്യാമള പാറക്കണ്ടി, തായത്തെരു ഡിവിഷനിലെ എം.കെ. റഷീദ്, പി.ടി. പ്രമോദ്, തെക്കീ ബസാർ ഡിവിഷനിലെ പി.സി. അശോക് കുമാർ എന്നിവരെ പാർട്ടിയിൽ നിന്ന്​ പുറത്താക്കി​. പയ്യാവൂർ പഞ്ചായത്തിലെ കണ്ടകശ്ശേരി വാർഡിൽ മത്സരിക്കുന്ന ടി.പി. അഷ്റഫ്​, തലശ്ശേരി നഗരസഭയിൽ തിരുവങ്ങാട് ഡിവിഷനിൽ മത്സരിക്കുന്ന വി.വി ഷുഹൈബ്​, ആറളം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കുണ്ടുമാങ്ങോട്ടിൽ മത്സരിക്കുന്ന ലിസി ജോൺ മുള്ളൻകുഴി എന്നിവ​രെയും പുറത്താക്കി. സ്​ഥാനാർഥി നിർണയത്തിലെ ആദ്യഘട്ടം മുതലേ യു.ഡി.എഫിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇതേത്തുടർന്ന്​ സ്​ഥാനാർഥി പട്ടികയുടെ അന്തിമ പ്രഖ്യാപനം വളരെ വൈകിയാണ്​ നടന്നത്​. കോൺഗ്രസിൽ നിന്നാണ്​​ ജില്ലയിൽ കൂടുതൽ വിമത സ്​ഥാനാർഥികൾ ഇൗ തെരഞ്ഞെടുപ്പിൽ രംഗത്തുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.