കെ.ടി. ജയകൃഷ്ണൻ മാസ്​റ്റർ ബലിദാന ദിനാചരണം

ഇരിട്ടി: കെ.ടി. ജയകൃഷ്ണൻ മാസ്​റ്റർ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് ഇരിട്ടിയുടെ വിവിധ മേഖലകളിൽ പുഷ്പാർച്ചന നടന്നു. കോവിഡ്​ പശ്ചാത്തലത്തിൽ മറ്റു ചടങ്ങുകളെല്ലാം ഒഴിവാക്കി പുഷ്പാർച്ചന മാത്രമാണ് നടന്നത്. ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി മണ്ഡലം പ്രസിഡൻറ്​ എം.ആർ. സുരേഷ് അധ്യക്ഷതവഹിച്ചു. മേഖല വൈസ് പ്രസിഡൻറ്​ വി.വി. ചന്ദ്രൻ, സത്യൻ കൊമ്മേരി, സി. ബാബു, കെ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.