പ്രകടന പത്രിക പുറത്തിറക്കി

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തി​ൻെറ വികസനം ലക്ഷ്യമാക്കിയുള്ള പ്രകടന പത്രിക യു.ഡി.എഫ് പുറത്തിറക്കി. നഗരസഭ ബസ്​സ്​റ്റാന്‍ഡ്, സ്​റ്റേഡിയം, ടൗണ്‍ ഹാള്‍ എന്നിവയുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. സ്വകാര്യ വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ചെറിയ വാഹനങ്ങള്‍ എന്നിവക്ക്​ പ്രത്യേകമായി പാര്‍ക്കിങ്​ സൗകര്യം ഉറപ്പാക്കും. നഗരത്തി​ൻെറ സമഗ്ര വികസനം ഉറപ്പുവരുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. വാര്‍ത്തസമ്മേളനത്തില്‍ എ.പി. നാരായണന്‍, വി.കെ.പി. ഇസ്മായില്‍, കെ.വി. കൃഷ്ണന്‍, ബി. സജിത് ലാല്‍, പിലാക്കല്‍ അശോകന്‍, എം. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.