പന്ന്യന്നൂർ ഡിവിഷൻ: യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി

ന്യൂമാഹി: ജില്ല പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷൻ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഫൈസൽ മാടായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി. രാവിലെ ഒമ്പതിന് ആരംഭിച്ച ഗൃഹസമ്പർക്ക പര്യടനം യു.ഡി.എഫ് ചെയർമാൻ കെ.കെ. ബഷീർ ഉദ്ഘാടനം ചെയ്​തു. ബ്ലോക്ക് പഞ്ചായത്ത് ന്യൂ മാഹി ഡിവിഷൻ സ്ഥാനാർഥി എൻ. റൈഹാന, യു.ഡി.എഫ് കൺവീനർ എൻ.കെ. പ്രേമൻ, മുസ്​ലിംലീഗ് പഞ്ചായത്ത് പ്രസിഡൻറ് സജ്ജാദ് അഹ്മദ്, വെൽഫെയർ പാർട്ടി നേതാക്കളായ എ.പി. അർഷാദ്, സി.പി. അഷ്റഫ്, പി.എം. അബ്​ദുന്നാസർ, മുജീബ് റഹ്മാൻ പെരിങ്ങാടി തുടങ്ങിയവർ അനുഗമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.