ധർമടം പഞ്ചായത്തിൽ ഭരണമാറ്റം വേണമെന്ന് യു.ഡി.എഫ്

തലശ്ശേരി: ധർമടം പഞ്ചായത്തിൽ ജനോപകാരപ്രദമായ വികസനങ്ങൾ നടപ്പാവണമെങ്കിൽ യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലാകെ സ്മാർട്ട് വില്ലേജ് ഓഫിസുകൾ പണിതിട്ടും മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽപെട്ട ധർമടത്ത് മാത്രം വില്ലേജ് ഓഫിസിന് സ്വന്തം കെട്ടിടമില്ലാത്തത് നാണക്കേടാണെന്നും നേതാക്കളായ കുന്നുമ്മൽ ചന്ദ്രനും എം.കെ. മജീദും പറഞ്ഞു. ധർമടത്തിന് അനിവാര്യമായ വികസനങ്ങൾ നിരത്തി യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. വാർത്തസമ്മേളനത്തിൽ സജീവൻ വെങ്ങിലാട്ട്, സി.കെ. ദിലീപ് കുമാർ, അഡ്വ. പ്രകാശ് എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.