കുട്ടികളുടെ കേസുകളിൽ വീഴ്ച വരുന്നത് സംവിധാനത്തി​െൻറ ദൗർബല്യം -ബാലാവകാശ കമീഷൻ

കുട്ടികളുടെ കേസുകളിൽ വീഴ്ച വരുന്നത് സംവിധാനത്തി​ൻെറ ദൗർബല്യം -ബാലാവകാശ കമീഷൻ മാഹി: കുട്ടികളുടെ കേസുകളിൽ വീഴ്ച വരുന്നത് സംവിധാനത്തി​ൻെറ ദൗർബല്യമായി കാണേണ്ടിവരുമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് അഭിപ്രായപ്പെട്ടു. ഇരകളായ കുട്ടികളോട് എങ്ങനെ പെരുമാറണമെന്നുപോലും പലപ്പോഴും പൊലീസുകാർ മറന്നുപോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുച്ചേരി ബാലാവകാശ കമീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പ്രസീന ശ്രീജിത്തിന് ജനശബ്​ദം മാഹി നൽകിയ സ്വീകരണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. അഡ്വ. സി.ജി. അരുൺ, അഡ്വ. ടി. അശോക് കുമാർ, എം.എ. കൃഷ്ണൻ, ഷാജി പിണക്കാട്ട്, പി.ടി.സി. ശോഭ, ജസീമ മുസ്തഫ, വത്സരാജ്, ടി.എം. സുധാകരൻ, ദാസൻ കാണി, ഇ.കെ. റഫീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.