എൻ.ഡി.എ സ്ഥാനാർഥി സംഗമം

പാനൂർ: കെ.എസ്.എഫ്.ഇക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക് മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. പാനൂർ നഗരസഭയിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നഗരസഭ പ്രസിഡൻറ്​ സി.പി. രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ എൻ. ഹരിദാസ്, അഡ്വ. ഷിജിലാൽ, കെ.പി. അരുൺ, ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറി കെ.കെ. രാജീവൻ, സുരേഷ് പാറേങ്ങാട്ട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.