സമ്മർ സൈക്ലിങ്​ ചലഞ്ച്​: മെഡൽ വിതരണം ചെയ്​തു

കണ്ണൂർ: കണ്ണൂർ സൈക്ലിങ്​ ക്ലബ് മാർച്ച്, ഒക്ടോബർ മാസങ്ങളിൽ നടത്തിയ സമ്മർ 2020 -40 ഡേയ്സ് സൈക്ലിങ്​ ചലഞ്ചിൽ പ​െങ്കടുത്തവർക്ക്​ മെഡൽ വിതരണം ചെയ്​തു. 40 ദിവസത്തിൽ 500, 750, 1000 കിലോമീറ്റർ സൈക്ലിങ്​ പൂർത്തിയാക്കിയ 48 റൈഡർമാർക്കുള്ള മെഡൽ വിതരണമാണ് നടത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ മെഡലുകളും സർട്ടിഫിക്കറ്റുകളും വിജയികൾ ഏറ്റുവാങ്ങി. റായിദ് റഹ്മാൻ, റിതീഷ് കുമാർ, ഡോ. ഗണേഷ്, എസ്​. നിധിൻ എന്നിവർ ക്ലബ് വൈസ് പ്രസിഡൻറ്​ മുരളി പ്രഗത് പ്രഖ്യാപിച്ച പ്രത്യേക സമ്മാനങ്ങൾ നേടി. വിജയികൾ സൈക്ലിങ്​ ചലഞ്ച് അനുഭവങ്ങൾ പങ്കുവെച്ചു. ക്ലബ് തയാറാക്കിയ സൈക്കിൾ ഉപയോക്താക്കൾക്കുള്ള ലഘുലേഖയുടെ വിതരണോദ്​ഘാടനം ഡോ. ഹനീഫ് മണിക്ഫാൻ നിർവഹിച്ചു. ക്ലബി​ൻെറ ഔദ്യോഗിക സൈക്ലിങ്​ ജഴ്​സി, ലയൺസ് ക്ലബ് കണ്ണൂർ ജോ.സെക്രട്ടറി ഡോ. പുരുഷോത്തം ബാസപ്പ പുറത്തിറക്കി. സൈക്ലിങ്​ മാനദണ്ഡങ്ങൾ പാലിച്ച്​ പ്രത്യേകമായി നിർമിച്ച ജഴ്​സി ആവശ്യക്കാർക്ക് വിതരണം ചെയ്യുമെന്ന് ക്ലബ് സെക്രട്ടറി കെ. നിസാർ അറിയിച്ചു. ചടങ്ങിൽ പ്രസിഡൻറ്​ കെ.വി. രതീശൻ അധ്യക്ഷത വഹിച്ചു. ക്ലബ് ജോ. സെക്രട്ടറി ടി. പ്രശാന്തൻ സ്വാഗതവും ട്രഷറർ വി.സി. ഷിയാസ് നന്ദിയും പറഞ്ഞു. photo: cycle club സൈക്ലിങ്​ ക്ലബ് തയാറാക്കിയ സൈക്കിൾ ഉപയോക്താക്കൾക്കുള്ള ലഘുലേഖയുടെ വിതരണോദ്​ഘാടനം ഡോ. ഹനീഫ് മണിക്ഫാൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.