കെ.വി. മോഹനൻ അനുസ്മരണം

പയ്യന്നൂർ: കുഞ്ഞിമംഗലം മണ്ഡലം 12ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.വി. മോഹനൻ അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡൻറ്​ ടി. സിദ്ദീഖ് ഉദ്​ഘാടനം ചെയ്​തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ഫോക്​ലോർ അവാർഡ് ജേതാക്കളായ വി.വി. രാമചന്ദ്രൻ, ടി.വി. രാജേന്ദ്രൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ബൂത്ത് പ്രസിഡൻറ്​ വി.വി. ബിജു അധ്യക്ഷത വഹിച്ചു. എം.പി. മുരളി, എസ്.കെ.പി. സക്കറിയ, നൗഷാദ് വാഴവളപ്പിൽ, രജിത്ത് നാറാത്ത്, കെ. വിജയൻ, ടി.പി. മുസ്തഫ, കെ.പി. ശശി, എം.കെ. ബാലകൃഷ്ണൻ, കെ.വി. സതീഷ് കുമാർ, പി. വിനോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.