മസ്ജിദുൽ അൽ ആലിയ ഉദ്ഘാടനം

പെരിങ്ങത്തൂർ: പുനർനിർമിച്ച സൗത്ത് അണിയാരത്തെ മസ്ജിദുൽ അൽ ആലിയയുടെ ഉദ്ഘാടനം ഡിസംബർ മൂന്നിന്​ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പള്ളി ഉദ്ഘാടനംചെയ്യും. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ജുമുഅ നമസ്​കാരത്തിന് നേതൃത്വം നൽകും. 29 മുതൽ പ്രദേശവാസികൾക്ക് സന്ദർശന സൗകര്യമൊരുക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ കുറുവാളി മമ്മു ഹാജി, എൻ.എ. ഇസ്മായിൽ മാസ്​റ്റർ, ഡോ.സി. അബൂബക്കർ, കെ.പി. അബ്​ദുല്ല ഹാജി, ടി.കെ. ഹനീഫ്, കാദു സിയോൺ, കെ.പി. സമീർ, കെ.പി. അബൂബക്കർ, സുഹൈൽ റഹ്മാനി, ഖാലിദ് പിലാവുള്ളതിൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.